kozhikode local

മാതൃകയായി എസ്ഡിപിഐ കര്‍മസേന

പാലേരി: ഒരു കുടുംബത്തിലെ നാല്— പേരുടെ മരണത്തിനിടയാക്കിയ വൈറസ്— പനി പരത്തിയ ഭീതിയില്‍ നാടാകെ ആശങ്കയുടെ മുള്‍മുനയില്‍ കഴിയുമ്പോള്‍ എസ്ഡിപിഐ കര്‍മസേനയുടെ ഇടപെടല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.  മരണം നടന്ന വീടുകളില്‍ പോകാനോ അവരെ ആശ്വസിപ്പിക്കാനോ പലരും മടിക്കുമ്പോഴാണ് കര്‍മസേനയുടെ സന്ദര്‍ശനങ്ങള്‍.
പേരാമ്പ്ര മണ്ഡലം എസ്ഡിപിഐ കമ്മിറ്റിയുടെ നേതൃത്യത്തില്‍ പത്തംഗ കര്‍മ്മ സേനയാണ് രൂപീകരിച്ചിരിക്കുന്നത്—.മണിപ്പാലില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കോഴിക്കോട്— മെഡിക്കല്‍ കോളജില്‍ നിന്നും വന്ന വിദഗ്ദ്ധസംഘങ്ങള്‍ക്കും ഡോക്—ടര്‍മാര്‍ക്കും വഴികാട്ടി കൊടുക്കല്‍, ആവശ്യമായ സഹായങ്ങള്‍ ചെയ്—തു കൊടുക്കല്‍ എന്നിവയ്‌ക്കെല്ലാം ഇവര്‍ സജീവമായിരുന്നു.വവ്വാലിനെ പിടിക്കാനും മറ്റും മുന്‍പന്തിയിലായിരുന്നു.ഇന്നലെ മരണപ്പെട്ട മൂസക്കയുടെ മയ്യിത്ത്— ദൂരെ കൊണ്ടുപോകുന്നത് പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ജില്ലാകലക്—ടര്‍ അനുവാദം നല്‍കിയിരുന്നില്ല. കോഴിക്കോടിനടുത്തുള്ള കണ്ണംപറമ്പ്— ജുമാ മസ്—ജിദിലാണ്— ഖബറടക്കിയത്—.ദഹിപ്പിക്കണമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടെങ്കിലും കലക്ടറുടെ അനുകൂലമായ നിലപാട് കാരണം അതൊഴിവാക്കാന്‍ കഴിഞ്ഞു. സങ്കീര്‍ണ്ണമായ പ്രശ്‌നമായതിനാല്‍ സൂക്ഷ്മതയോടെ മതകര്‍മ്മങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഖബറടക്കത്തിന്— കുടുംബക്കാരെയോ നാട്ടുകാരെയോ സമ്മതിക്കുകയുണ്ടായില്ല.
നേരത്തെ രൂപീകരിക്കപ്പെട്ട എസ്ഡിപിഐ വോളന്റിയര്‍ സേനയില്‍പ്പെട്ട അസീസ്— പന്തിരിക്കര, ഒ ടി അലി, എ സി റഷീദ്, എന്‍ മൊയ്തീന്‍ തുടങ്ങിയവരെയാണ്— ഖബറടക്കാന്‍ അനുവദിച്ചത്. യാതൊരു വൈമനസ്യവും കാട്ടാതെ വ്രതമെടുത്ത്—കൊണ്ട്— അവര്‍ ഖബറടക്കത്തിന്— നേതൃത്വം നല്‍കുകയുണ്ടായി.    വെയില്‍പോലും വക വെക്കാതെയായിരുന്ന നോമ്പുകാരായ ഇവരുടെ സേവനം.
Next Story

RELATED STORIES

Share it