thrissur local

മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വേദിയാക്കിമാറ്റും

തൃശൂര്‍: വയോജനങ്ങള്‍ക്കുേവണ്ടി നടത്തുന്ന അദാലത്തുകള്‍ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വേദിയാക്കിമാറ്റുമെന്ന് സബ് കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.
തൃശൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു സബ് കലക്ടര്‍. സീനിയര്‍ സിറ്റിസണ്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സിറ്റിങ്.
വൃദ്ധജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുകയാണ് അദാലത്തിന്റെ ഉദ്ദേശ്യം. മക്കള്‍ വിദേശത്ത് കഴിയുന്നതുമൂലം ഏകാന്തത അനുഭവിക്കുന്ന മാതാപിതാക്കള്‍ മുതല്‍ മക്കള്‍ ലഹരിമരുന്നും മദ്യവും ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതു വരെയുള്ള പരാതികള്‍ അദാലത്തില്‍ ലഭിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ മാതാപിതാക്കളുടെയും മക്കളുടെയും പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഹരിച്ചു. 30 പരാതികള്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it