Flash News

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ 574 കോടി ദുരിതാശ്വാസനിധി സ്ഥിരം നിക്ഷേപത്തില്‍



മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 574.57 കോടി രൂപ സ്ഥിരം നിക്ഷേപമായി ബാങ്കുകളിലേക്ക് മാറ്റി. 41.63 കോടി രൂപ പലിശ വരുമാനമായി ഇതുവഴി ലഭിക്കുന്നുണ്ടെന്ന് വ്യക്തമായി. പൊതു പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. എട്ട് ബാങ്കുകളിലാണ് നിക്ഷേപം. ഇതില്‍ എസ്ബിഐ ഒഴിച്ചാല്‍ ബാക്കിയെല്ലാം സ്വകാര്യ ബാങ്കുകളാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംബന്ധിച്ച 2005 ജനുവരി ഒന്നുമുതലുള്ള വിവരങ്ങളാണ് അനില്‍ ഗാല്‍ഗലി ആരാഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 242.53 കോടി രൂപ വിതരണം ചെയ്തതായി മറുപടിയില്‍ പറയുന്നു. 22,633 പേര്‍ക്കാണ് സഹായധനം കൈമാറിയത്.ചികില്‍സാ സഹായമടക്കമുള്ള അപേക്ഷകളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് സഹായധനം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നല്‍കുന്നത്. 2012 ജൂണ്‍ 22 മുതലുള്ള വിവരങ്ങള്‍ മാത്രമേ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ലഭ്യമായുള്ളൂ എന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടിയില്‍ വ്യക്തമാക്കുന്നു. പഴയ രേഖകളെല്ലാം ജൂണ്‍ 21ന് സെക്രട്ടേറിയറ്റിലുണ്ടായ അഗ്‌നിബാധയില്‍ കത്തിനശിച്ചെന്നാണ് വിശദീകരണം.
Next Story

RELATED STORIES

Share it