Flash News

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം;പോലീസ് വാഹനങ്ങള്‍ കത്തിച്ചു

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം;പോലീസ് വാഹനങ്ങള്‍ കത്തിച്ചു
X


കല്യാണ്‍:  വിമാനത്താവള നിര്‍മ്മാണത്തിനായി കൃഷി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം. സമരക്കാര്‍ പോലീസ് വാഹനങ്ങള്‍ കത്തിച്ചു.പോലീസുകാരടക്കം ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡില്‍ ടയര്‍ കത്തിച്ച് സമരക്കാര്‍ ഗതാഗതം തടസപ്പെടുത്തി.
പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ കര്‍ഷകരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. കാലങ്ങളായി തങ്ങള്‍ കൃഷി ചെയ്യുന്ന ഭൂമിയാണ് സര്‍ക്കാര്‍ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത് എന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍, പ്രതിരോധവകുപ്പിന്റെ ഭൂമിയാണ് ഇതെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. ഭൂമി സര്‍ക്കാരിന്റെ കൈവശമുള്ളതായതിനാലാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it