Gulf

മഹാപ്രളയത്തെ അതിജീവിച്ച കേരളാ ജനതയെ കേരളാ പ്രവാസി ഫോറം അഭിനന്ദിച്ചു.

ഷാര്‍ജ: മഹാപ്രളയത്തെ അസാമാന്യമായ ഒത്തൊരുമയോടെയുംഐക്യത്തോടും അതി ജീവിച്ച കേരള ജനതയെ കേരള പ്രവാസിഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി അഭിനന്ദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മികവ് കാട്ടിയ മത്സ്യ തൊഴിലാളികള്‍,സ്വന്തം ശരീരം പോലും ചവിട്ടുപടിയാക്കി നല്‍കിയ ജൈസലിനെ പോലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍,ഡാം തുറന്ന്! വിടും മുമ്പെ ദുരന്തം മുന്‍കൂട്ടി കാണുകയും മുന്നൊരുക്കമായി പരിശീലനം നേടി തയ്യാറായി ദുരന്തമുഖത്ത് ചടുലമായി പ്രവര്‍ത്തിച്ചഎസ്ഡിപിഐ ആര്‍ജിടീം മറ്റ് സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തകര്‍ എല്ലാമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമാല്ലാതിരുന്നിട്ടും ജീവാപായം കുറച്ച രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത്. അവരെ കേരളാ പ്രവാസി ഫോറം അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായി യോഗത്തില്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധി ഹൈക്കോടതി നിര്‍ദേശം സ്വീകരിച്ചുകൊണ്ട് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങുക. ഡാം മാനേജ്‌മെന്റില്‍ വന്ന പാളിച്ചകള്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാനിടയായി എന്ന ആരോപണത്തെ അര്‍ഹിക്കുന്ന മുഖവിലക്കെടുത്ത് വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക. സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതോടൊപ്പം രക്ഷാപ്രവര്‍ത്ഥനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കേരളപ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് അബൂബക്കര്‍ പോത്തന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍,നിയാസ് ആകോട്,ഹാഷിം പാറയ്ക്കല്‍,ഡോ. സാജിദ് കടക്കല്‍,സഫറുള്ള ഖാന്‍,ഷഹദുല്ല തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it