മസ്‌ക്കത്തിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

കൊല്ലം: ജോലിക്കായി മസ്‌ക്കത്തിലെത്തിച്ച മലയാളി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. വീട്ടുജോലി വാഗ്ദാനം ചെയ്തായിരുന്നു വഞ്ചിച്ചതെന്ന് രണ്ടു കുട്ടികളുടെ മാതാവായ യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബന്ധുക്കളായ സ്ത്രീകളാണ് ഖത്തറിലേക്ക് കൊണ്ടുപോയത്. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് വിധേയയാക്കി. ഒമ്പതു മാസത്തോളം മലയാളികള്‍ അടക്കമുള്ള ആവശ്യക്കാര്‍ക്ക് കാഴ്ചവച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ളവ തട്ടിയെടുത്തു. പീഡനം സഹിക്കവയ്യാതെ ഭര്‍ത്താവിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവും വിദേശ മലയാളികളും ചേര്‍ന്നാണ് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്. പീഡിപ്പിച്ചവര്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
Next Story

RELATED STORIES

Share it