മഴപെയ്തു തുടങ്ങിയാല്‍ വൈദ്യുതിയുണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി
BY ajay G.A.G31 May 2016 6:27 AM GMT
X
ajay G.A.G31 May 2016 6:27 AM GMT
തിരുവനന്തപുരം :മഴക്കാലത്തിന് മുന്‍പായി ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ മഴതുടങ്ങുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി വിതരണം വലിയൊരു പ്രശ്നമാകുമെന്ന് പുതിയ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലൈന്‍ ഓഫാക്കി പ്രവൃത്തി നടത്താന്‍ ആരും സമ്മതിക്കാത്ത സാഹചര്യമുണ്ടായതിനെത്തുടര്ന്നാണ് മഴയ്ക്കുമുന്പേ ലൈനുകളില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ മുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതികൊണ്ടുവരുന്നതിന് വേണ്ടിയുള്ള ലൈനുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT