ernakulam local

മഴക്കാല പൂര്‍വ ശുചീകരണം ; നാടിനെ ഒരുക്കി നാട്ടൊരുമ



ആലുവ : നാടെങ്ങും പകര്‍ച്ച പനിയും , മറ്റ് രോഗങ്ങളാലും ജനം പൊറുതി മുട്ടുമ്പോള്‍   മഴമൂലമുണ്ടാകുന്ന വെള്ളക്കെട്ടും തുടര്‍ന്നുണ്ടാകുന്ന സാംക്രമിക രോഗങ്ങളും, പകര്‍ച്ച വ്യാധികളും മുന്നില്‍കണ്ട് കൊണ്ട് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തി നാടിനെ ഒരുക്കുകയാണ് ‘ നാട്ടൊരുമ ചാലക്കല്‍ ‘  എന്ന വാട്‌സാപ് കൂട്ടായ്മ. വീഡിയോകളും,ഫോട്ടോകളും സമകാലിക വിഷയങ്ങളും ഷെയര്‍ ചെയ്ത് മാത്രം സമയം കളയാതെ നാടിന്റെ നന്മ ലക്ഷ്യമാക്കി കൂടി പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെ ആലുവ ചാലക്കല്‍  പെരിയാര്‍  പോട്ടറീസ് കവല കേന്ദ്രമാക്കി ഒരുപറ്റം യുവാക്കള്‍  ചേര്‍ന്ന് രൂപീകരിച്ച വാട്‌സാപ് കൂട്ടായ്മയാണിത്.  പെരിയാര്‍ പോട്ടറീസ് മുതല്‍ ദാറുസലാം സ്‌കൂള്‍  വരെയുള്ള കനാല്‍  റോഡും, ദാറുസലാം സ്‌കൂളിനും റേഷന്‍ കടക്ക് സമീപമുള്ള കാനകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തിയത്. ഏഴാം വാര്‍ഡ് അംഗം  കെ ഇ ഷാഹിറ  ശുചികരണ പ്രവര്‍ത്തനങ്ങള്‍  ഉദ്ഘാടനം ചെയ്തു . വിദ്യാര്‍ഥികള്‍  കൂടുതലായും ഉപയോഗിക്കുന്ന ഈ വഴികളില്‍  വെള്ളംക്കെട്ടുന്നത് മൂലം അപകടവും പതിവാണ് .  പെരിയാര്‍  പോട്ടറീസിന് സമീപമുള്ള പ്രദേശങ്ങളില്‍  വൃക്ഷതൈ നട്ടുകൊണ്ടാണ്  ഈ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക്  അബ്ദുല്‍  കരീം എടത്തില്‍ ,ഷറഫുദ്ദീന്‍ ,നജീബ് മുന്നാസ്,ഫാരിസ് ,ഷിഹാബ്,അബ്ദുല്‍ വഹാബ്, ഹാഷിം  എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it