palakkad local

മല്‍സ്യമാര്‍ക്കറ്റ് നെല്ലിപ്പുഴയിലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: ബസ് സ്റ്റാന്റ് പരിസരത്തെ മല്‍സ്യ മാര്‍ക്കറ്റ് നെല്ലിപ്പുഴയിലലേക്ക് മാറ്റി. നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടിലേക്കാണ് ഇന്നലെ താല്‍ക്കാലികമായി മാര്‍ക്കറ്റ് മാറ്റിയത്. ബസ് സ്റ്റാന്റ് പരിസരത്ത് ഒരു മാനദണ്ഡവും പാലിക്കാത പൊതുജനാരോഗ്യത്തിന് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
ബസ് സ്റ്റാന്റിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കും സമീപ പ്രദേശങ്ങളായ കൊടുവാളിക്കുണ്ട്, അരകുര്‍ശ്ശി, പെരിഞ്ചോളം പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് നിവാസികളുടെയും ആരോഗ്യത്തിനും മാര്‍ക്കറ്റ് ഭീഷണിയാണെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചും ആഴ്ചകളായി ബസ് സ്റ്റാന്റില്‍ തന്നെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം തേസജ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയാണ് താല്‍ക്കാലികമായി മല്‍സ്യമാര്‍ക്കറ്റ്‌നെല്ലിപ്പുഴയിലേക്ക് മാറ്റിയത്.
നേരത്തെ കുന്തിപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കുന്തിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ മാര്‍ക്കറ്റ് അടച്ചു പൂട്ടാന്‍ നഗരസഭ നിര്‍ദേശം നല്‍കുകായിരുന്നു. ബസ് സ്റ്റാന്റില്‍ മല്‍സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.












Next Story

RELATED STORIES

Share it