ernakulam local

മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

മട്ടാഞ്ചേരി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റ ടഗ്ഗ് മുലം മല്‍സ്യത്തൊഴിലാളികള്‍ക്കു നേരിട്ട ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തുറമുഖത്തേക്കുവന്ന ധവാന്‍ ദ്വാരക എന്ന കപ്പല്‍ മണല്‍തിട്ടയില്‍ ഉറച്ചതിനെ തുടര്‍ന്ന് വലിച്ച് മാറ്റുന്നതിനായി പോര്‍ട്ട് ട്രസ്റ്റിന്റെ മുന്ന് വലിയ ടഗ്ഗുകള്‍ എത്തിയിരിന്നു.
ടഗ്ഗുകള്‍ കപ്പല്‍ വലിച്ച് കൊണ്ടുപോവുന്നതിനിടെ അമിത വേഗതയെ തുടര്‍ന്ന് മട്ടാഞ്ചേരി ചക്കരയിടുക്ക് കസ്റ്റംസ് ജെട്ടിയുടെ അടുത്ത് കെട്ടിയിരിന്ന മുന്ന് മല്‍സ്യബന്ധന യാനത്തിനും തൊഴിലുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരിന്നു. ചെല്ലാനം സ്വദേശികളായ ചാര്‍ലി പള്ളിക്കേതയില്‍, മര്‍സാള്‍ സ്രാമ്പിക്കല്‍ ആന്റണി കടവുങ്കല്‍, ബിജു വാഴക്കൂട്ടത്തില്‍ എന്നിവരുടെ മല്‍സ്യബന്ധന യാനവും അതിലെ തൊഴിലുപകരണങ്ങളും ഉലയുകയും മുങ്ങി താഴുകയും ചെയ്തിരിന്നു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഈ നഷ്ടം കാണിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍, ഹാര്‍ബര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ബന്ധപ്പെട്ട മല്‍സ്യത്തൊഴിലാളികളെ ബാധ്യതയില്‍നിന്ന് മോചിപ്പിക്കാന്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഫെഡറേഷന്‍ നേതാക്കളായ വി ഡി മജിന്ദ്രന്‍, പി വി വില്‍സന്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it