മല്‍സരചിത്രങ്ങളെല്ലാം രണ്ടാംവട്ടത്തിലേക്ക്; ഇനി കാണാന്‍ 91 ചിത്രങ്ങള്‍

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: പാതിവഴി പിന്നിട്ടപ്പോള്‍ സിനിമാപ്രേമികള്‍ക്ക് പൂര്‍ണ തൃപ്തി നല്‍കാന്‍ ഇത്തവണ ചലച്ചിത്രമേളയ്ക്കായെന്ന് വിലയിരുത്തല്‍. ഭൂരിഭാഗം പ്രേക്ഷകരും സിനിമാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര അക്കാദമിക്ക് ഫുള്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. നാലുനാള്‍ കടന്നുപോയപ്പോള്‍ പ്രധാന വിഭാഗങ്ങളിലെ സിനിമകളുടെയെല്ലാം ആദ്യപ്രദര്‍ശനം കഴിഞ്ഞു. തിരക്കേറിയ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം വേണമെന്ന ആവശ്യവും ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ലബനീസ് ചിത്രം 'ദി ഇന്‍സള്‍ട്ടി'ലൂടെ തുടങ്ങിയ മേളയ്ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 14 തിയേറ്ററുകളിലായി നൂറോളം ചിത്രങ്ങള്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ഇനിവരുന്ന രണ്ട് ദിവസങ്ങളില്‍ 91 ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടക്കും. ആറാംദിവസമായ ഇന്ന് മല്‍സരവിഭാഗത്തിലെയും ലോകസിനിമാ വിഭാഗത്തിലെയും പല ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമാവും. അതിനിടെ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്കും ഇന്നലെ തുടക്കമായി. ചലച്ചിത്രക്കാരി അരുണ രാജെ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ സിനിമയിലെ വിവിധ മേഖലകളില്‍ നിന്നുള്ള വനിതാ പ്രതിഭകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it