മല്യക്കെതിരേ ഇഡി; റെഡ് കോര്‍ണര്‍ നോട്ടീസിന് ഇന്റര്‍പോളിനെ സമീപിച്ചു

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്റര്‍പോളിനെ സമീപിച്ചു. ഇതേ കേസില്‍ നേരിട്ടു ഹാജരാവുന്നതിനു മല്യക്ക് നല്‍കിയ ഇളവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം. ഇക്കാര്യത്തില്‍ മല്യയുടെ നിലപാട് മെയ് 20നകം അറിയിക്കാന്‍ ഡല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുംബൈ കോടതിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയ്‌ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അതോടൊപ്പം 9,000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ ബാങ്കുകള്‍ നല്‍കിയ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയ—ക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുകെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മല്യയെ ഇന്ത്യ—ക്ക് കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം കൈമാറുന്നതു പരിഗണിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിയമസാധുതയുള്ള പാസ്‌പോര്‍ട്ട് ഉള്ളിടത്തോളം കാലം മല്യക്ക് യുകെയില്‍ തങ്ങാന്‍ തടസ്സമില്ലെന്നാണു സര്‍ക്കാര്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it