World

മലേസ്യന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടു

ക്വാലാലംപൂര്‍:  മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി അറിയിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നാണു നിയമം. തിരഞ്ഞെടുപ്പു കമ്മീഷന്‍ തിയ്യതിയും സമയവും അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വരുന്ന തിരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരമാണു നജീബ് റസാഖിനു നേരിടേണ്ടിവരിക. മുതിര്‍ന്ന നേതാവ് മഹതീര്‍ മുഹമ്മദ് (92) ആണു പ്രധാന എതിരാളി.  ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാണു നജീബ്.
അദ്ദേഹത്തിന്റെ ബാരിസാന്‍ നാഷനല്‍ കൂട്ടുകക്ഷി വിജയത്തിനായി ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മഹാതീറിന്റെ പാന്‍ മലേസ്യ ഇസ്്‌ലാമിക് പാര്‍ട്ടിയില്‍ നിന്ന് കടുത്ത വെല്ലുവിളി ഇല്ലെന്നാണു നജീബ് കരുതുന്നത്. എന്നാല്‍ മലേസ്യയെ വ്യവസായിക രാജ്യമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണു മഹാതീര്‍.
അതിനാല്‍ അദ്ദേഹത്തിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുകൂലിക്കുന്നില്ല. നജീബിനും ഭരണകക്ഷിക്കും അനുകൂലമാവും വിധം  തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പുനര്‍നിര്‍മിച്ചെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it