മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കണം

കൊച്ചി: സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രൂപീകൃത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്നു ഹൈക്കോടതി. ശബരിമലയിലേതടക്കം മലിനീകരണം തടയാന്‍ നിയമനം അത്യന്താപേക്ഷിതമാണെന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിയമനിര്‍മാണ സഭകള്‍ ധാരാളം നിയമങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. എന്നാ ല്‍, ജീവനക്കാരില്ലാത്തതിനാല്‍ ഇവ പൂര്‍ണതോതില്‍ നടപ്പാക്കാറില്ല. പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ പലതും നടപ്പാവാതെ പോവുന്നതിന്റെ കാരണം ജീവനക്കാരുടെ അഭാവമാണ്. എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള പല ഉദ്യോഗസ്ഥരുടെയും നിയമനങ്ങള്‍ നടത്തിയിട്ടില്ല. ഇതുസംബന്ധിച്ചു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിടേണ്ടതാണ്. സര്‍ക്കാര്‍ അടിയന്തരമായി നിയമനത്തിന് നടപടി സ്വീകരിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ നിയമനം നടക്കുന്നതു വരെ താല്‍ക്കാലിക നിയമനമോ കരാര്‍ നിയമനമോ നടത്തേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു. പരിസ്ഥിതിയും ആരോഗ്യവും മനുഷ്യാവകാശ പ്രശ്‌നമാണെന്നും അതിനാല്‍ ഇതുസംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം കോടതി വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹരജി വീണ്ടും 11നു പരിഗണിക്കും.
Next Story

RELATED STORIES

Share it