kannur local

മലയോര ഹൈവേയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞു



ഇരിട്ടി: എടൂര്‍-കാരപ്പറമ്പ്-മണത്തണ മലയോര ഹൈവേയുടെ ഭാഗമായ പാലപ്പുഴയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് റോഡ് അപകടഭീഷണിയിലായി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഹൈവേയുടെ പാലപ്പുഴ പുഴയോരത്തോട് കെട്ടിയ കരിങ്കല്ല് ഭിത്തി 35 മീറ്ററോളം ഇടിഞ്ഞു. മറ്റു ഭാഗങ്ങളില്‍ വിള്ളലുകളും രൂപം കൊണ്ടു. മൂന്നുമാസം മു—മ്പാണ് ഭിത്തിനിര്‍മാണം പൂര്‍ത്തീകരിച്ചത്. മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. കൊട്ടിയൂര്‍ ഉല്‍സവ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ മലയോര ഹൈവേ വഴി തിരിച്ചുവിടാനായിരുന്നു അധികൃതരുടെ തീരുമാനം. പാര്‍ശ്വഭിത്തി ഇടിഞ്ഞതോടെ വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നത് അപകടഭീഷണിയായിരിക്കുകയാണ്.  ഒവുചാല്‍ നിര്‍മിക്കാതെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അപകടസാധ്യത വര്‍ധിക്കാന്‍ കാരണം. ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും അരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it