kozhikode local

മലയാള സിനിമയുടെ നവതിയാഘോഷം; കലാകാരന്‍മാരെ ആദരിച്ചു

കോഴിക്കോട്: കലാസ്വാദകര്‍ക്ക്  കാഴ്ചവിരുന്നൊരുക്കി മലയാള ചലച്ചിത്ര നവതി ആഘോഷ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ മലയാള ചലച്ചിത്ര സൗഹൃദ വേദി, എയറോസിസ് കോളജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്, ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ്, മലയാളം ടെലിവിഷന്‍ വ്യൂവേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. പരിപാടി ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനം ചെയ്തു.
ആദ്യ മലയാള ചലച്ചിത്രം വിഗതകുമാരന്‍ പുറത്തിങ്ങിയിട്ട് 90 വര്‍ഷമായി. ഈ ചിത്രത്തിന്റെ സംവിധായകന്‍ ജെ സി ഡാനിയേലിന്റെ ഇളയമകന്‍ ഹാരിസ് ഡാനിയേലായിരുന്നു നവതിയാഘോഷത്തില്‍ മുഖ്യഅതിഥി. അദ്ദേഹത്തെയും ചലചിത്ര ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന്‍, നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍, നടി കുട്ട്യേട്ടത്തി വിലാസിനി, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, ജോസ് മാവേലി, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മലബാര്‍ മേഖലാ സെക്രട്ടറി പി ജി രാജേഷ്, ഗായകരായ രാകേഷ് ബ്രഹ്മാനന്ദന്‍, സിബെല്ല സദാനന്ദന്‍, അജിത്ത് നാരായണന്‍, റോഷ്‌നി രൂപേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഷി പട്ടിക്കര, ‘ഡോ. ജെ സി ഡാനിയേല്‍’ എന്ന പുസ്തകം രചിച്ച ജെ ജയന്തി എന്നിവരെ ആദരിച്ചു.
ചടങ്ങില്‍ ഒതയമംഗലത്ത് മദനമോഹനന്റെ ‘നദികള്‍ക്ക് മടക്കയാത്രയില്ല” എന്ന പുസ്തകം കോഴിക്കോട് നാരായണന്‍ നായര്‍ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് കോഴിക്കോട് ശ്രീബാല മീനാക്ഷി കലാ കോവിലിന്റെ നേതൃത്വത്തില്‍ നൃത്ത വിരുന്നും പതിനഞ്ചോളം ഗായകര്‍ അണിനിരന്ന ഗാനമേളയും അരങ്ങേറി.
Next Story

RELATED STORIES

Share it