malappuram local

മലയാള സാഹിത്യമെഴുതി ബില്‍ഗേറ്റ്‌സാകാനാവില്ല : സി രാധാകൃഷ്ണന്‍



പെരിന്തല്‍മണ്ണ: മലയാളത്തില്‍ സാഹിത്യമെഴുതിയിട്ട് ആര്‍ക്കും ബില്‍ ഗ്രേറ്റ്‌സ് ആവാന്‍ കഴിയില്ലെന്നും ഒരു എഴുത്ത് സാംസ്‌ക്കാരിക പ്രവര്‍ത്തനമാകുന്നത് അത് വായനക്കാരനെ മാറ്റിത്തീര്‍ക്കുമ്പോള്‍ മാത്രമാണെന്നും  സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ . തൃശ്ശൂര്‍  അങ്കണം സാംസ്‌ക്കാരിക വേദിയുടെ അക്ബര്‍ കക്കട്ടില്‍ സ്മാരക കഥാ പുരസ്‌ക്കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ സ്മരണാര്‍ഥം കഥക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബൈജു സി പിക്കും പി മുജീബ് റഹ്മാനും സി.രാധാകൃഷ്ണന്‍ ചടങ്ങില്‍ സന്മാനിച്ചു. അക്ബറിന്റെ തലമുറയിലെ എഴുത്തുകാര്‍ എഴുത്തും ജീവിതവും സൗഹൃദങ്ങളിലൂടെ വളര്‍ത്തിയവരാണ്. ചടങ്ങില്‍ അങ്കണം സാംസ്‌ക്കാരിക വേദി ചെയര്‍മാന്‍ ആര്‍ ഐ  ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.റഹ്മാന്‍ കിടങ്ങയം, കെ.ടി ഷാഹുല്‍ ഹമീദ് സംസാരിച്ചു.കഥക്കുള്ള പ്രോല്‍സാഹന സമ്മാനങ്ങള്‍ നേടിയ അനില്‍ മുകുന്നേരി ,ശ്രീജിത്ത്  മൂത്തേടം, രാമകൃഷ്ണന്‍ കൂരിയോട്, ഷമീറ എം പി എന്നിവര്‍ക്കും പുരസ്‌ക്കാരങ്ങള്‍ സി രാധാകൃഷ്ണന്‍ സമ്മാനിച്ചു. ബൈജു സി പി, പി.മുജീബ് റഹ്മാന്‍ , കെ ആര്‍ മുരളി ,ജയപ്രകാശ് പാറപ്പുറത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it