palakkad local

മലയാളി സ്ത്രീകളെ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് പായിക്കുന്നു: ഡോ. എം എന്‍ കാരശ്ശേരി

ആനക്കര: മലയാളി സ്ത്രീകളെ ചില മതമേധാവികള്‍ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് പായിക്കുകയാണെന്നു ഡോ എം എന്‍ കാരശ്ശേരി. മൂടുപടവും മറക്കുടയുമൊക്കെ അഭിമാന ചിഹ്ന്‌നങ്ങള്‍ ആയി തിരിച്ചു വരുന്ന കാഴ്ചക്ക് കേരള സാക്ഷ്യം വഹിക്കുകയാണ്.ഡോ എം എന്‍ കാരശ്ശേരി പറഞ്ഞു. ആനക്കര സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
കലയില്‍ നിന്ന് സാഹിത്യത്തില്‍ നിന്നും പെണ്ണിനെ പുറത്തു നിര്‍ത്തിയാല്‍ അധികാരത്തിലേക്ക് അവര്‍വരുമെന്നു ഭയക്കേണ്ടതില്ല എന്ന വക്രചിന്ത ഇവര്‍ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു .പരിപാടി വി ടി ബാലറാം എംഎല്‍എ ഉദ്ഘാടനം ചെയ്തു ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി വേണുഗോപാലന്‍ അധ്യക്ഷനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ പ്രദീപ്, ജില്ലാപഞ്ചായത് അംഗം അബ്ദുല്കരീം, എം ടി വത്സല , പി എം അസീസ്, പി .എന്‍ മോഹനന്‍ , ഡോ പി കെ ഹറൈര്‍കുട്ടി ,ഡോ പി വി കിഷോര്‍, ദിവാകരന്‍, കെ പി മുഹമ്മദ്, രവീന്ദ്രന്‍ മൂന്നുകുടിയില്‍, സി എസ് ഗോപാലന്‍, കെ സുരേന്ദ്രന്‍ കെ പ്രസാദ്, സി ഹംസ, സ്വപ്‌ന മുരളി, എം പി സതീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it