Flash News

മലയാളി സിറിയയില്‍ കൊല്ലപ്പെട്ടതായി സന്ദേശം



പാലക്കാട്: അല്‍ഖാഇദയില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന പാലക്കാട് പുതുപ്പരിയാരം സ്വദേശി അബു താഹിര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 4ന് സിറിയയില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്ന വിവരം ഖത്തറിലുള്ള ബന്ധുവിനാണ് ആദ്യം ലഭിച്ചത്. കേരളത്തിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിറിയയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേനയാണ് ബന്ധുവിന് സന്ദേശം ലഭിച്ചത്. ഖത്തറിലുള്ള പിതാവിന്റെ അടുത്തേക്കെന്നു പറഞ്ഞ് 2013 ജൂണിലാണ് അബു താഹിര്‍ വിദേശത്തേക്കു പോയത്. പിന്നീട് ഉംറയ്ക്കു പോകുന്നുവെന്നും വീട്ടുകാരെ അറിയിച്ചു. പിന്നീട് ഏറെക്കാലത്തേക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. താന്‍ സിറിയയില്‍ എത്തി അല്‍ഖാഇദയില്‍ ചേര്‍ന്നെന്ന് ഇയാള്‍ പിന്നീട് വീട്ടുകാരെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it