World

മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതാവാമെന്ന് അധികൃതര്‍

കാലഫോര്‍ണിയ: വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ വീണ് ഒഴുക്കില്‍പ്പെട്ടതാവാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാര്‍ഥ്, സാചി എന്നിവരെയാണ് ഏപ്രില്‍ അഞ്ചു മുതല്‍ കാണാതായത്. അമേരിക്കയിലെ പോര്‍ട്ട് ലാന്‍ഡില്‍ നിന്നു കാലഫോര്‍ണിയയിലെ സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബത്തെ കാണാതായത്.
ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. കാലഫോര്‍ണിയ ഹൈവേ പട്രോള്‍ സംഘം അന്വേഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ചിരുന്ന മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് കാറിന്റെ അവസാന ലൊക്കേഷന്‍ രേഖപ്പെടുത്തിയിരുന്നത് കാലഫോര്‍ണിയക്കടുത്ത ക്ലാമത്തിലായിരുന്നു. ഇതിനു സമാനമായ വാഹനം ഡോറ ക്രീക്കിന് സമീപത്തു വച്ചു നദിയില്‍ വീണതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം നദിയില്‍ പതിച്ചതാവാമെന്നു പോലിസ് കണക്കുകൂട്ടുന്നത്. നദിയില്‍ വീണ വാഹനത്തില്‍ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ പരാജയപ്പെട്ടെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it