മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം; ഇത്തവണ 18.2 കോടിയുടെ തിളക്കം

അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഭാഗ്യകടാക്ഷം. അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ നടന്ന നറുക്കെടുപ്പില്‍ നൈജീരിയയില്‍ വ്യവസായിയായ ഡിക്‌സണ്‍ കാട്ടിത്തറ എബ്രഹാമിന് 18,22,25,000 രൂപ (10 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. 012027 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍, വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നറുക്കെടുപ്പിലെ മറ്റു വിജയികളില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരും മൂന്നുപേര്‍ പാകിസ്താനികളും ഒരാള്‍ യുഎഇ സ്വദേശിയുമാണ്. ഇതില്‍ ലാന്‍ഡ്‌റോവര്‍ സമ്മാനമായി നേടിയത് മലയാളിയായ രാഘവന്‍ സുദര്‍ശനനാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. ആഗസ്തില്‍ കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാന്‍.

Next Story

RELATED STORIES

Share it