malappuram local

മലപ്പുറം ജില്ലാ ഹോക്കി ചാംപ്യന്‍ഷിപ്പ് സമാപിച്ചു

പൂക്കോട്ടൂര്‍: രണ്ടു ദിവസങ്ങളിലായി നടന്ന സബ് ജൂനിയര്‍ / ജൂനിയര്‍ / സീനിയര്‍ പുരുഷ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് സമാപിച്ചു. സീനിയര്‍ പുരുഷ വിഭാഗത്തില്‍ മുണ്ടുപറമ്പ് എംവൈകെ ടീമിനെ തോല്‍പിച്ച് (2-0) ഹോപ്പ മലപ്പുറം ചാംപ്യന്‍മാരായി. ചെമ്മങ്കടവ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
വനിതാ വിഭാഗത്തില്‍ പൂക്കോട്ടൂര്‍ പികെഎംഐസിയെ തോല്‍പിച്ച് കടുങ്ങപുരം ജിഎച്ച്എസ്എസും ജൂനിയര്‍ വിഭാഗത്തില്‍ ചെമ്മങ്കടവ് പിഎംഎസ്എഎംഎച്ച്എസ്എസിനെ തോല്‍പിച്ച് മലപ്പുറം ബോയ്‌സ് എച്ച്എസ്എസും ചാംപ്യന്‍മാരായി.
സഫ സ്‌പോര്‍ട്‌സ് മലപ്പുറം മൂന്നാം സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ ഹോപ്പ്‌സ് ചെമ്മങ്കടവിനെ തോല്‍പിച്ച് കടുങ്ങപുരം ജിഎച്ച്എസ്എസും സബ്ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം ബോയ്‌സിനെ തോല്‍പിച്ച് ചെമ്മങ്കടവ് പിഎംഎസ്എഎംഎച്ച്എസ്എസും വനിതാ വിഭാഗത്തില്‍ പൂക്കോട്ടൂര്‍ പികെഎംഐസി സ്‌കൂളിനെ തോല്‍പിച്ച് കടുങ്ങപുരം ജിഎച്ച്എസ്എസും ജേതാക്കളായി.   സമാപന സമ്മേളനത്തില്‍ മുന്‍ നാഷണല്‍ ഗെയിംസ് ഹോക്കി താരം എം ടി അനന്തു മുഖ്യാതിഥിയായി. സെക്രട്ടറി എം ഉസ്മാന്‍, പി മുഹമ്മദാലി, ഇ സി അനീഷ് ബാബു, കെ പി ഷാഹിദ്, എം റിഷാദ്, ടി ഷഫീഖ്, വി പി റിയാസ് അലി തുടങ്ങിയവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് നേരത്തെ ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it