Idukki local

മറയൂര്‍-കാന്തല്ലൂര്‍ റോഡ് നിര്‍മാണം; വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി



മറയൂര്‍: കോവില്‍ക്കടവ് പത്തടിപ്പാലം മുതല്‍ വെട്ടുകാടുവരെയുള്ള റോഡ് അറ്റകുറ്റപ്പണിയും റോഡ് വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതും തടഞ്ഞ് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. റോഡ് ചന്ദന റിസര്‍വില്‍ക്കൂടി കടന്നുപോകുന്നതിനാല്‍ റോഡ് വനം വകുപ്പ് രേഖയില്‍ ഇല്ലെന്നും ഇതിനാല്‍ അറ്റകുറ്റപ്പണിയും വീതികൂട്ടാന്‍ അനുവദിക്കില്ലെന്നും വീതി കൂട്ടണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ രേഖ ഹാജരാക്കിയ ശേഷം പണി നടത്തുമെന്നും ഉന്നയിച്ചാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്. എന്നാല്‍ 1956ലുള്ള രേഖയില്‍ 16 മീറ്റര്‍ വീതിയില്‍ റോഡ് ഉള്ളതായി റവന്യുരേഖയിലും പൊതുമരാമത്ത് രേഖയിലും ഉള്ളതായി അധികൃതര്‍ പറയുന്നു. കാലാകാലങ്ങളായി റോഡിന്റെ പുനര്‍ നിര്‍മ്മാണവും അറ്റകൂറ്റപണികളും നടത്താറുണ്ടെങ്കിലും അപ്പോഴൊന്നും എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല.  കോവില്‍ക്കടവ് മുതല്‍ കാന്തല്ലൂര്‍ വരയുള്ള റോഡിന്റെ വികസനത്തിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതില്‍ കാരയൂര്‍ ചന്ദന റിസര്‍വിന് സമീപത്തു കൂടി കടന്നു പോവുന്ന കോവില്‍ക്കടവ് പത്തടിപ്പാലം മുതല്‍ പയസ് നഗര്‍ വരെയും വെട്ടുകാട് ഭാഗത്തെയും റൊഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത വകുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് വനം വകുപ്പിന്റെ ആവശ്യം. വര്‍ഷങ്ങളായി പൊതുജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിന്ന പയസ് നഗര്‍ ഭഗത്തെ പാറക്കെട്ടും മുനിയറകളും നിറഞ്ഞ സിനിമ ഷൂട്ടിങ്ങ് പോയിന്റ് വനം വകുപ്പ് വേലികെട്ടി കൈവശപ്പെടുത്തിയിരുന്നു ആ സമയത്ത് റവന} രേഖകള്‍ പരിശോധിച്ചപ്പോള്‍  ബിടിആര്‍ രജിസ്റ്ററില്‍ സര്‍ക്കാര്‍ ഭൂമി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1933 മുതല്‍ വനംവകുപ്പിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം കോവില്‍ക്കടവ് മുതല്‍ കാന്തല്ലൂര്‍ വരയുള്ള റോഡ് രേഖയില്‍ കാണുന്നില്ലെന്നും. റോഡിനുള്ള രേഖ ഹാജരാക്കിയാല്‍ മാത്രമെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുവുള്ളുഎന്നാണ് മറയൂര്‍ ഡിഎഫ്ഒ പൊതുമാരാമത്ത് വകുപ്പ് എന്‍ജിനിയര്‍ക്കും കരാറുകരനും  സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it