Flash News

മറഡോണ തലമുറകള്‍ക്ക് മാതൃകയല്ല: ഡാനി ആല്‍വസ്



ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയും ബ്രസീലിന്റെ വിങ് ബാക്കും യുവന്റസ് ക്ലബ് താരവുമായ ഡാനി ആല്‍വസും തമ്മില്‍ വാക്‌പോര്. കൈകൊണ്ട് ഗോള്‍ നേടി അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മറഡോണ തലമുറകള്‍ക്ക് മാതൃകയല്ലെന്നും ഒരാള്‍ക്കും മറഡോണയെക്കുറിച്ച് പറഞ്ഞുകൊടുക്കാറില്ലെന്നും ആല്‍വസ് പറഞ്ഞതാണ് മറഡോണയെ ചൊടിപ്പിച്ചത്. ആല്‍വസ് ഒരു മണ്ടനാണ്്. 26 പാസുകള്‍ ചെയ്യുന്ന ഒരു വിങ് ബാക്ക് താരമായ ആല്‍വസിന് ആ പൊസിഷന്‍ മാത്രമാണ് ഫുട്‌ബോള്‍. ഗ്രൗണ്ട് മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന കളിയാണ് ഫുട്‌ബോളെന്ന് അയാള്‍ക്കറിയില്ല. വലത് വിങില്‍ കുറച്ച് മുന്നേറ്റം നടത്തുകയും അതിലേറെ ഫൗളും വരുത്തുന്ന ആല്‍വസ് ശരിക്കും ഒരു മണ്ടന്‍ തന്നെയാണെന്നാണ് മറഡോണ പ്രതികരിച്ചത്.ബ്രസീലിന് മികച്ച വിങ് ബാക്കുകളുണ്ടായിട്ടുണ്ട്. കഫുവും മെയ്‌കോണും അതില്‍പ്പെട്ടവരാണെന്നും മറഡോണ പറഞ്ഞു. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ക്വാര്‍ട്ടറിലാണ് മറഡോണ ഗോളി പീറ്റല്‍ ഷില്‍ട്ടനെ കബളിപ്പിച്ച് കൈ കൊണ്ട് ഗോളടിച്ചത്.
Next Story

RELATED STORIES

Share it