kannur local

മര്‍ദനത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയെ ഓഫിസില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. തലശ്ശേരി ചേറ്റംകുന്നിലെ ഒരു ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കവും തുടര്‍ന്നുണ്ടായ കൈയേറ്റത്തെയും തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലശ്ശേരി ഒവി റോഡില്‍ താമസിക്കുന്ന മൂസ എന്നയാള്‍ കച്ചീട്ട് പ്രകാരം കൈവശം വച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യൂതീകരണം സംബന്ധിച്ച പ്രവൃത്തി നടത്താന്‍ ഫിറോസ് എന്നയാളെ ഏല്‍പ്പിച്ചിരുന്നു. ഫിറോസ് ക്വാര്‍ട്ടേഴ്‌സ് 10000 രൂപ വാങ്ങി ഒരു സ്ത്രീക്ക് മറിച്ചുനല്‍കി. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പാര്‍ട്ടിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ജനം പുച്ഛിച്ചുതള്ളുമെന്നും കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it