kozhikode local

മരുതോങ്കരയില്‍ കെഎസ്‌യു നേതാവിന് മര്‍ദനം

കുറ്റിയാടി: കെഎസ്‌യു മരുതോങ്കര മണ്ഡലം പ്രസിഡണ്ടും എഞ്ചിനീയറിംങ്ങ് വിദ്യാര്‍ഥിയുമായ പാറചാലില്‍ വിഷ്ണു (17) വിനെ ആറംഗ സംഘം ആക്രമിച്ചതായി പരാതി .
ഇന്നലെ കാലത്ത് 8 മണിയോടെ അടുക്കത്ത് അങ്ങാടിയിലാണ് സംഭവം. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ വിഷ്ണുവിനെ ഒട്ടോറിക്ഷയില്‍ എത്തിയ സംഘം ജാതി പേര് വിളിച്ച് ആക്ഷേപിച്ച് ഇരുമ്പ് വടികള്‍ കൊണ്ടു മാരകമായി അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നുവത്രേ. ഇരു കൈകള്‍ക്കും നെഞ്ചിനും നാഭിക്കും സാരമായി പരിക്കേറ്റ് നിലത്ത് വീണ വിഷ്ണുവിനെ നാട്ടുകാര്‍ കുറ്റിയാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറ്റിയാടി പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുറ്റവാളികളെ എത്രയുംപെട്ടെന്ന്് അറസ്റ്റ് ചെയ്യണമെന്ന് മരുതോങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപെട്ടു. കിളയില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി നിര്‍വാഹക സമിതി അംഗം കെ ടി ജയിംസ്, യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജേഷ് ഊരത്ത്, കെ പി അബ്ദുറസാഖ്, ജമാല്‍ കോരങ്കോട്ട്, എന്‍ കെ കുഞ്ഞബ്ദുല്ല, പി കെ സുരേന്ദ്രന്‍,സനല്‍ വക്കത്ത്, ഡി കെ മുഹമ്മദ്, മനോജ് ചാലക്കണ്ടി, ദിനേശന്‍ പൂക്കുന്നുമ്മല്‍, ബഷീര്‍ നരയന്‍ കോടന്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it