Flash News

മരവിപ്പിച്ച വില വര്‍ധന തിരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ട് എടുത്തുകളഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകന്‍;ക്ഷുഭിതനായി അമിത്ഷാ

മരവിപ്പിച്ച വില വര്‍ധന തിരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ട് എടുത്തുകളഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകന്‍;ക്ഷുഭിതനായി അമിത്ഷാ
X


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ക്ഷുഭിതനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ അമിത് ഷാ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.കര്‍ണാടക തെരഞ്ഞെടുപ്പോടടുപ്പിച്ച്  15 ദിവസങ്ങളിലധികമായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കുകയും  പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട്  വില ഉയര്‍ത്തുകയും ചെയ്തു എന്ന എന്‍ഡിറ്റിവി റിപ്പോര്‍ട്ടറുടെ ചോദ്യത്തോടാണ് അമിത്ഷാ ക്ഷുഭിതനായത്. നിങ്ങളുടെ അജണ്ട തനിക്ക് മനസിലാകുമെന്നും എന്നാല്‍ കര്‍ണാടകയെക്കുറിച്ചു മാത്രമേ ഇന്നു പറയൂവെന്നും ഈ ചോദ്യത്തിന് പീന്നീട് മറുപടി തരുംമെന്നും അമിത്ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it