Kollam Local

മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ആളെ താഴെയിറക്കി

പാരിപ്പള്ളി:പാരിപ്പള്ളി പോലിസ് സ്‌റ്റേഷന് മുന്നില്‍ ദേശീയപാതയോരത്തെ തണല്‍ വൃക്ഷത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഗൃഹനാഥനെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി. പാരിപ്പള്ളിയിലെ ഹോട്ടല്‍ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചെല്ലയ്യനാണ്(50) ഇന്നലെ വൈകീട്ട് ഒരു മണിക്കൂറോളം നാട്ടുകാരെയും അധികൃതരെയും വട്ടം ചുറ്റിച്ചത്. വിവരമറിഞ്ഞ് പാരിപ്പള്ളി എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലിസെത്തിയെങ്കിലും ഇയാളെ താഴെയിറക്കാനായില്ല. തുടര്‍ന്ന് പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ചെല്ലയ്യയെ താഴെയിറക്കിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it