Flash News

മരട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം

മരട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം
X

തിരുവനന്തപുരം:എറണാകുളം മരട് കാട്ടിത്തല സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി (ആയത്ത്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകള്‍), ആദിത്യന്‍ എസ് നായര്‍ (മരട് ശ്രീജിത്തിന്റെ മകന്‍) എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ എന്ന സ്ഥാപനത്തിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. കുട്ടികളെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തില്‍ വന്ന വാന്‍ നിയന്ത്രണം വിട്ട് അമ്പല കുളത്തിലേക്ക് മറിയുകയായിരുന്നു.
Next Story

RELATED STORIES

Share it