kannur local

മയ്യിച്ച വളവില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് വീണു

ചെറുവത്തൂര്‍: വാഹനാപകടങ്ങള്‍ പതിവായ ചെറുവത്തൂര്‍ മയ്യിച്ച വളവില്‍ വീണ്ടും കാര്‍ മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 1.30ഓടെ കൊച്ചിയില്‍ നിന്നും ബേക്കറി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള യന്ത്രസാമഗ്രികളുമായി കര്‍ണാടക ഷിമോഗയിലേക്ക് പോകുകയായിരുന്ന കാറാണ് മയ്യിച്ച വളവില്‍ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്.
കാറിലുണ്ടായിരുന്ന നാലു പേരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.രണ്ട് ദിവസം മുമ്പ് കൊല്ലത്ത് നിന്ന് മംഗളുരുവിലേക്ക് കക്കയുമായി പോകുകയായിരുന്ന ലോറിയും ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു.
അപകടങ്ങള്‍ പതിവായ ഇവിടെ ഉരുക്ക് ബാരിക്കേഡുകളും റിഫഌക്ടറുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ല.പോലിസ് എയ്ഡ്് പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it