ernakulam local

മമ്മൂട്ടിയോട് നന്ദിപറയാന്‍ റിയാസെത്തി

ആലുവ: അമ്മക്കിളിക്കൂട് ഭവനനിര്‍മാണ പദ്ധതിക്ക് തറക്കല്ലിടാനെത്തിയ മമ്മുട്ടിയോട് നന്ദിപറയാന്‍ അദ്ദേഹത്തിന്റെ സഹായത്താല്‍ ഹൃദയശസ്ത്രക്രിയ നടത്തിയ റിയാസെത്തി.
നിര്‍ധന കുടുംബത്തിലെ അംഗമായ കൊടികുത്തുമല നീലാത്തോപ്പ് ചങ്ങലെത്ത് വീട്ടില്‍ സി എ റിയാസിന് രണ്ടര ലക്ഷം രൂപയുടെ ശസ്ത്രക്രിയയാണ് മമ്മൂട്ടി നടത്തികൊടുത്തത്.
റിയാസിന്റെ ബന്ധുവായ ജൈനുവാണ് റിയാസിനെ സഹായിക്കണമെന്നഭ്യര്‍ഥിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എയെ സമീപിച്ചത്. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മമ്മൂട്ടി ചികിത്സ ചെലവുകള്‍ ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. വേദിയില്‍ റിയാസിനെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് മമ്മൂട്ടി സ്വീകരിച്ചത്. റിയാസിനോട് സുഖമാണോയെന്ന് തിരക്കിയ അദ്ദേഹം എപ്പോഴും സന്തോഷമായി ഇരിക്കണമെന്നും പറഞ്ഞു.
Next Story

RELATED STORIES

Share it