മന്ത്രി എം എം മണി യോഗത്തില്‍ പങ്കെടുത്തില്ല
BY fousiya sidheek8 May 2017 3:34 AM GMT
fousiya sidheek8 May 2017 3:34 AM GMT
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി പങ്കെടുക്കാതിരുന്നത് ചര്‍ച്ചയാവുന്നു. നേരത്തേ മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നപ്പോള്‍ മന്ത്രി മണി പങ്കെടുക്കുകയും ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നാറിലെ ഒഴിപ്പിക്കലില്‍ നടപടിയെടുക്കുമ്പോള്‍ എം എം മണിയോട് കൂടിയാലോചിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയെന്ന നിലയിലായിരുന്നു ഇതെന്നായിരുന്നു പിന്നീട് നല്കിയ വിശദീകരണം. എന്നാല്‍, ഇന്നലെ സര്‍വകക്ഷി യോഗത്തിലോ, അതിന് മുമ്പ്് നടന്ന പരിസ്ഥിതി, മാധ്യമ, മതമേലധ്യക്ഷന്മാരുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലോ മണി പങ്കെടുത്തിരുന്നില്ല.
Next Story
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT