Flash News

മന്ത്രിസഭാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് തിരശ്ശീല



തിരുവനന്തപുരം: ജനാധിപത്യത്തിന് പുതിയ മാനം പകര്‍ന്ന് പ്രകടനപത്രികയുടെ അവലോകന റിപോര്‍ട്ടുമായി പിണറായി സര്‍ക്കാര്‍. പ്രോഗ്രസ് റിപോര്‍ട്ട്’ഇന്ന് കോഴിക്കോട്ടു നടക്കുന്ന മന്ത്രിസഭാ വാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംവിധായകന്‍ രഞ്ജിത്തിന് നല്‍കി പ്രകാശനം ചെയ്യും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35 ഇന പരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപോര്‍ട്ടിലുള്ളത്.  ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം  നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപോര്‍ട്ട് പുറത്തിറങ്ങുന്നത്.     ജനങ്ങള്‍ക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപോര്‍ട്ടിലുള്ളത്. തുടര്‍ച്ചയായ സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാവും വിധം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അപ്പപ്പോള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദവും തര്‍ക്കവും സൃഷ്ടിക്കാതെ സൃഷ്ടിപരമായ വിമര്‍ശനവും നിര്‍ദേശങ്ങളും ക്ഷണിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.  പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
Next Story

RELATED STORIES

Share it