മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എന്‍സിഎച്ച്ആര്‍ഒ ശില്‍പശാല

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കായി എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു. എന്‍സിഎച്ച്ആര്‍ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഗവും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ പ്രഫ. ശംസുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്തു.
മനുഷ്യാവകാശം: തത്വവും പ്രായോഗവും, രാജ്യത്തെ മനുഷ്യാവകാശ നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച സാര്‍വലൗകിക പ്രഖ്യാപനവും ഇതുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ ധാരണകളും തുടങ്ങി നിരവധി വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
എന്‍സിഎച്ച്ആര്‍ഒ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ, സെക്രട്ടറിമാരായ റെനി ഐലിന്‍, അഡ്വ. മുഹമ്മദ് യൂസുഫ്, അഭിഭാഷകരായ ആദിത്യ വധ്വ, അബൂബക്കര്‍ സബ്ബാക്ക്, മാധ്യമപ്രവര്‍ത്തകന്‍ അഫ്രോസ് ആലം സാഹില്‍, രവി നായര്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ദക്ഷിണേഷ്യാ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍), മുഹമ്മദലി ജിന്ന (ജനറല്‍ സെക്രട്ടറി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഡല്‍ഹിയെ കൂടാതെ മണിപ്പൂര്‍, അസം, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങി 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it