Kottayam Local

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്, 48 കേസുകള്‍ പരിഗണിച്ചു; 12 എണ്ണം തീര്‍പ്പാക്കി

കോട്ടയം: കടുത്തുരുത്തിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധന ചോര്‍ച്ച മൂലം പരിസരത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാവുന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപോര്‍ട്ട് തേടി. കലക്ടര്‍, എന്‍വയോണ്‍മെന്റല്‍ ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കടുത്തുരുത്തി പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് റിപോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ തീരുമാനമായി.
മേലുകാവ് പഞ്ചായത്തില്‍പ്പെട്ട വികലാംഗനായ വ്യക്തിയ്ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. ക്ഷീര കര്‍ഷക സബ്‌സിഡി സമയബന്ധിതമായി നല്‍കണമെന്ന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതിയുമായെത്തിയ ആളെ മേലുകാവ് എസ്‌ഐ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പാലാ ഡിവൈഎസ്പി യോട് കമ്മീഷന്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍  ആവശ്യപ്പെട്ടു. ഇന്നലെ കോട്ടയം ടിബി യില്‍ നടന്ന സിറ്റിങില്‍ 48 കേസുകള്‍ പരിഗണിച്ചു. 12 കേസുകള്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it