മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു. കമ്മീഷന്‍ ആസ്ഥാനത്തു നടന്ന ലളിതമായ ചടങ്ങില്‍ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷനായിരുന്ന പി മോഹനദാസ് ചുമതല കൈമാറി. ജുഡീഷ്യല്‍ അംഗമായി അദ്ദേഹം തുടരും.
കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ സന്നിഹിതനായിരുന്നു. നിയമവകുപ്പ് സെക്രട്ടറി ജി ബി ഹരീന്ദ്രനാഥും കമ്മീഷന്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫിയും പങ്കെടുത്തു. തുടര്‍ന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നാലാമത്തെ അധ്യക്ഷനാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്.
ജസ്റ്റിസ് എം എം പരീതുപിള്ള, ജസ്റ്റിസ് എന്‍ ദിനകര്‍, ജസ്റ്റിസ് ജെ ബി കോശി എന്നിവര്‍ക്കുശേഷമാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനാവുന്നത്. ഡോ. എസ് ബലരാമന്‍, ജസ്റ്റിസ് വി പി മോഹന്‍കുമാര്‍, കെ ഇ ഗംഗാധരന്‍, പി മോഹനദാസ് എന്നിവര്‍ ആക്റ്റിങ് അധ്യക്ഷന്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it