Flash News

മധ്യപ്രദേശ് വോട്ടര്‍പട്ടിക: വലിയ ക്രമക്കേടുകളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശ് വോട്ടര്‍പട്ടിക: വലിയ ക്രമക്കേടുകളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X



ന്യൂഡല്‍ഹി: മധ്യപ്രദേശ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസ്സ് ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിയത്.കോണ്‍ഗ്രസ്സ് ചൂണ്ടികാട്ടിയ ക്രമകേടുകളെല്ലാം തെറ്റാണെന്നാണ് കമ്മീന്റെ വാദം.ജൂണ്‍ 3നാണ് പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്നും.ബിജെപി 60 ലക്ഷം കള്ള വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ത്തെന്നുമാരോപിച്ച് കോണ്‍ഗ്ര്സ്സ് കമ്മീഷന് പരാതി നല്‍കിയത്.എന്നാല്‍ കൃത്രിമം നടന്നതായി സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ എഐസിസിക്ക് അയച്ച കത്തിലൂടെ അറിയിച്ചത്.ചിത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നത് വ്യാജ അപേക്ഷകളുമായി ചേര്‍ത്ത് പറയാനാവില്ലെന്നും കത്തില്‍ കമ്മീഷന്‍ സൂചിപ്പിച്ചു. ചിത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നത് പരിഹരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഐസിസിയെ അറിയിച്ചു.
പട്ടികയിലെ 60 ലക്ഷം പേരും വ്യാജന്മാരാണെന്നുള്ളതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് ഞായറാഴ്ച കമ്മിഷനു നല്‍കിയിരുന്നു.ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി ഭോപാല്‍, നര്‍മദാപുരം എന്നീ സ്ഥലങ്ങളിലേക്കു പോകാന്‍ രണ്ടു സംഘങ്ങള്‍ കമ്മീഷന്‍ രൂപവത്കരിക്കുകയും ചെയ്തു.
ഇരുസംഘങ്ങളോടും ജൂണ്‍ ഏഴിനുമുമ്പായി റിപ്പോര്‍ട്ടു നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് കൃത്രിമം നടന്നില്ലെന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജനസംഖ്യാവര്‍ധന 24 ശതമാനമാണ്. എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. ഒരു വോട്ടര്‍തന്നെ 26 പട്ടികകളിലുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം
Next Story

RELATED STORIES

Share it