Flash News

മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭം : രണ്ട് കര്‍ഷകര്‍ കൂടി ജീവനൊടുക്കി



ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍, ബാല്‍ഘട്ട് എന്നിവിടങ്ങളില്‍ രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഈയാഴ്ച സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി. രമേശ് ബസേന (42), ശോമല (60) എന്നിവരാണ് ഇന്നലെ മരിച്ചത്. രമേശ് കീടനാശിനി കഴിച്ചാണ് മരിച്ചത്. ഒന്നരലക്ഷം രൂപയുടെ കടം തിരിച്ചടയ്ക്കാനാവാത്തതില്‍ മനംനൊന്താണ് രമേശ് ജീവനൊടുക്കിയതെന്ന് ഭാര്യ ജങ്കി ബായ് പറഞ്ഞു. രണ്ടുലക്ഷം രൂപയുടെ കട ബാധ്യതയെ തുടര്‍ന്നാണ് 60 കാരനായ ശോമല ആത്മഹത്യ ചെയ്തത്. ഇയാള്‍ സ്വകാര്യ പണമിടപാടുകാരനി ല്‍ നിന്നാണ് രണ്ടുലക്ഷം രൂപ കടമെടുത്തത്. സിഹോര്‍, ഹൊസങ്കാബാദ്, റയിസിന, വിദിഷ ജില്ലകളിലാണ് മറ്റ് അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്.
Next Story

RELATED STORIES

Share it