മധ്യപ്രദേശില്‍ സഖ്യത്തിനായുള്ള വാതില്‍ തുറന്നുതന്നെ: കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സഖ്യത്തിനായുള്ള വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും സീറ്റ് വിഭജനം അതിനൊരു തടസ്സമാവിെല്ലന്നും ഒരേ ചിന്താഗതിയുള്ള പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.
ഈ കൊല്ലം അവസാനത്തോടെ മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളയാളാണു സിന്ധ്യ. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ പുറത്താക്കാനായി എല്ലാ പാര്‍ട്ടി നേതാക്കളും ഐക്യകണ്‌ഠ്യേന പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര, മതേതര പുരോഗമന ചിന്താഗതികളും ആദര്‍ശങ്ങളുമുള്ള പാര്‍ട്ടികളോട് സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സിന് വിമുഖതയില്ലെന്നും അതില്‍ സീറ്റ് വിഭജനം ഒരു പ്രശ്‌നമാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മധ്യപ്രദേശില്‍ ബിഎസ്പിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു പറഞ്ഞ സിന്ധ്യ ആത്യന്തികമായ ലക്ഷ്യം ഒന്നായ പാര്‍ട്ടികളുമായേ സഖ്യസാധ്യതയുള്ളൂവെന്നും ഊന്നിപ്പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധ്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it