Flash News

മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതി ഉത്തരവ്

മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതി ഉത്തരവ്
X

അലഹാബാദ്: മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചു. ഭരണാഘടനാപരമായ ഉത്തരവാദിത്വമാണ് ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നതും അത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് യു പിയിലെ യോഗി സര്‍ക്കാര്‍ മദ്‌റസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പിലാക്കുന്നു എന്നതിന്റെ ഫോട്ടോഗ്രാഫുകളും തെളിവായി സമര്‍പ്പിക്കണമെന്ന് മദ്‌റസ ശിക്ഷാ പരിഷത്ത് ജില്ലാ ന്യൂനപക്ഷ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it