Flash News

മദ്യശാലകള്‍ക്ക് അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം



തിരുവനന്തപുരം: മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കാതിരുന്ന 12 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാ രെയാണ് സ്ഥലം മാറ്റിയത്. മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ കൂടുതല്‍ വ്യക്തത തേടി സര്‍ക്കാരിനെ സമീപിച്ച ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അതേസമയം, സ്ഥലംമാറ്റ ഉത്തരവ് സ്വാഭാവിക നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച് മെയ് 16ലെ ഹൈക്കോടതി വിധിയില്‍ ഒരുവിഭാഗം ബാറുടമകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്താമെന്ന് പറഞ്ഞിരുന്നു. ദേശീയപാത പദവി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണിത്. ഇതനുസരിച്ച് ഒരുവിഭാഗം ബാറുടമകള്‍ മദ്യശാലകള്‍ തുറക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെയ് 19ന് ഹൈക്കോടതി കോഴിക്കോട്ടെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ദേശീയപാത പദവി പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ദേശീയപാത പദവി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയായി—രുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലെ മദ്യശാലകള്‍ പുതുതായി തുറന്നില്ല. ഇതിനു പിന്നാലെയാണ് ഈ സ്ഥലങ്ങളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. ഒരേ പാതയോരത്തെ ചില മദ്യശാലകള്‍ മാത്രം തുറന്നതിന്റെ ഫലമായി ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി പരാതികള്‍ വന്നിരുന്നു. അതിനാലാണ് ഇവരെ സ്ഥലം മാറ്റിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it