Idukki local

മദ്യപിച്ചെത്തിയ മൃഗഡോക്്ടര്‍ കസ്റ്റഡിയില്‍



തൊടുപുഴ: മദ്യപിച്ചെത്തിയ മൃഗഡോക്ടറെ നാട്ടുകാരുടെ പരാതിയില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. രാജാക്കാട് മൃഗ ഡോക്ടര്‍ എ സന്തോഷിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.സ്ത്രീകളടക്കം ജോലി ചെയ്യുന്ന ഓഫിസിലാണ് ഇയാള്‍ മദ്യപിച്ച് ബര്‍മുടയും ധരിച്ച് എത്തിയത്. ഇന്നലെ രാവിലെ പരിക്കേറ്റ ആടിനെയുമായി രാജാക്കാട് സ്വദേശി ആശുപത്രിയില്‍ എത്തി.എന്നാല്‍ മദ്യപിച്ചെത്തിയ ഡോക്ടര്‍ ആടിനെ നോക്കുന്നതിനോ ഇവരുമായി സംസാരിക്കാനോ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ വാക്കേറ്റമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കം സ്ഥലത്തെത്തി സംസാരിച്ചിട്ടും മദ്യ ലഹരിയിലായ ഇയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധക്കാര്‍ രാജാക്കാട് പോലിസില്‍ വിവരമറിയിച്ചു. രാജാക്കാട് എസ് ഐ പി ഡി അനൂപ്‌മോന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ വരെ ഇയാള്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടുണ്ട്.ഇയാള്‍ക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നതാണ്.എന്നാല്‍ ചാര്‍ജ് ഒഴിഞ്ഞ് പോകാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ പുതിയതായി എത്തിയ ഡോക്ടര്‍ക്ക് ഇതുവരെയും ചുമതലയേറ്റിട്ടില്ല. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കാലിത്തീറ്റ സബ്‌സീഡിയുടേയും മറ്റും ഫയലുകള്‍ മാസങ്ങളായി ഇവിടെ കെട്ടിക്കിടക്കുകയാണ്.
Next Story

RELATED STORIES

Share it