Flash News

മദ്യനിരോധനം ലംഘിച്ചു; ബീഹാറില്‍ ബിജെപി എംപിയുടെ മകന്‍ അറസ്റ്റില്‍

മദ്യനിരോധനം ലംഘിച്ചു; ബീഹാറില്‍ ബിജെപി എംപിയുടെ മകന്‍ അറസ്റ്റില്‍
X
പാട്‌ന: മദ്യം നിരോധിച്ച ബീഹാറില്‍ അമിതമായി മദ്യപിച്ച ബിജെപി എംപിയുടെ മകനും സുഹൃത്തും അറസ്റ്റില്‍.ഗയയില്‍ നിന്നുള്ള ബിജെപി എംപി ഹരി മാഞ്ചിയുടെ മകന്‍ രാഹുല്‍ കുമാര്‍ മാഞ്ചിയെയും സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്തപരിശോധനയിലും ശ്വാസ പരിശോധനയിലും മദ്യപിച്ചത് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഒരുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



അതേസമയം പോലീസ് തന്റെ മകനെ അറസ്റ്റ് ചെയ്ത് വിരോധം തീര്‍ക്കുകയാണെന്ന് എംപി ആരോപിച്ചു. നമ ഗ്രാമത്തില്‍ പോലീസിന്റെ സഹായത്തോടെ നിരോധനം ലംഘിച്ചുകൊണ്ട് മദ്യം ഒഴുകുന്നുണ്ടെന്ന് താനാണ് പോലീസിനെ അറിയിച്ചത. താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ് തന്റെ മകനെ കള്ള കേസില്‍ കുടുക്കുകയാിയരുന്നുവെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it