ernakulam local

മദ്യനയത്തിലൂടെ മുതലാളിമാര്‍ക്ക് പ്രത്യുപകാരം ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ : എം ഒ ജോണ്‍



ആലുവ: മദ്യ ലഭ്യത കുറച്ചുകൊണ്ടുള്ള ഭാഗീകമായ മദ്യനിരോധനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് നടപ്പിലാക്കിയതെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം ഒ ജോണ്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ  പുതിയ മദ്യനയത്തിനെതിരായും മോദി സര്‍ക്കാരിന്റെ കന്നുകാലി വിപണന നയത്തിനെതിരെയും യുഡിഎഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്‍ഡിഎഫ് മനുഷ്യരെ മദ്യത്തില്‍ മുക്കിക്കൊന്ന് നാട്ടില്‍ അരാജകത്വമുണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുവേണ്ടി പണമിറക്കിയ മദ്യമുതലാളിമാര്‍ക്ക് പ്രത്യുപകാരം ചെയ്യുകയാണ് പുതിയ മദ്യനയം നടപ്പിലാക്കിയതിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, കെസിബിസി  മദ്യവര്‍ജന സമിതി മുന്‍ സെക്രട്ടറിയും പഴങ്ങനാട് സമരിറ്റന്‍ ആശുപത്രി ഡയറക്ടറുമായ ഫാ. പോള്‍ കാരാച്ചിറ, കെപിസിസി സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, മുന്‍ എംഎല്‍എ എം എ ചന്ദ്രശേഖരന്‍, വി പി ജോര്‍ജ്, സാംസ്‌കാരിക പ്രവര്‍ത്തകരായ ശ്രീമൂലനഗരം മോഹന്‍, അശോകപുരം നാരായണന്‍, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എം കെ എ ലത്തീഫ്, പി എ താഹിര്‍, ഡൊമനിക് കാവുങ്കല്‍, ടി ആര്‍ തോമസ്, ഡിസിസി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, പി എന്‍ ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ തോപ്പില്‍ അബു, ദിലീപ് കപ്രശ്ശേരി, മണ്ഡലം പ്രസിഡന്റുമാരായ ജോസി പി ആന്‍ഡ്രൂസ്, കെ കെ ജമാല്‍, കെ ഡി പൗലോസ്, പി ജെ സുനില്‍ കുമാര്‍, സി വൈ ഷാബോര്‍, കെ വി പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം സരള മോഹന്‍, ആലുവ നഗരസഭ  ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്‌സണ്‍ സി ഓമന, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം പി ലോനപ്പന്‍, അല്‍ഫോന്‍സ വര്‍ഗീസ്, സാജിത അബ്ബാസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് മുഹമ്മദ് ഷെഫീഖ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഫാസില്‍ ഹുസൈന്‍, പി പി ജെയിംസ്, ജി മാധവന്‍കുട്ടി, ബാബു കൊല്ലംപറമ്പില്‍, പി എം മൂസാക്കുട്ടി, ആനന്ദ് ജോര്‍ജ്, പീറ്റര്‍ നരികുളം, പി എ മുജീബ്, ഇ വി വിജയകുമാര്‍, കെ സി മാര്‍ട്ടിന്‍, എന്‍ എം അമീര്‍, എ സി ശിവന്‍, നസീര്‍ ചൂര്‍ണിക്കര, ലിസി സെബാസ്റ്റ്യന്‍,  കെ ദയാനന്ദന്‍, ഘടകകക്ഷി നേതാക്കളായ അഡ്വ. റെനീഫ്, നജീബ് എലഞ്ഞിക്കായ്, എം എസ് ഹാഷിം സംസാരിച്ചു.
Next Story

RELATED STORIES

Share it