മദ്യനയം: മുന്നണികള്‍ ജനഹിതം മാനിക്കണം
BY Sumeera SMR8 April 2016 4:30 AM GMT
Sumeera SMR8 April 2016 4:30 AM GMT
തിരുവനന്തപുരം: കേരളജനതയുടെ ചിരകാല ആവശ്യമായ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ മുന്നണികള്‍ തയ്യാറാവണമെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ആവശ്യപ്പെട്ടു. ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പില്‍ വരുത്തിയതു പോലെ കേരളത്തിലും സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ മുന്നണികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മണക്കാട് ചേര്‍ന്ന ഇമാംസ് നേതൃപരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിതര്‍ ജനസേവകരാവണമെന്നും നാടിന്റെ നല്ല ഭാവിക്കു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാഷനല്‍ ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് ബാഖവി ചെന്നൈ, നാഷനല്‍ വൈസ് പ്രസിഡന്റ് കരമന അഷ്റഫ് മൗലവി, നാഷനല്‍ സെക്രട്ടറി അമാനുല്ല ബാഖവി, ഇബ്രാഹീം മൗലവി വടുതല, എ സി ഫൈസല്‍ മൗലവി, ജനറല്‍ സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി പാലവുള്ളി, അര്‍ഷദ് നദ്വി ഫവാസ്, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ജില്ലാ പ്രസിഡന്റ് കഴക്കൂട്ടം അബ്ദുല്‍ ജലീല്‍ മൗലവി, സെക്രട്ടറി ഷറഫുദ്ദീന് ബാഖവി സംബന്ധിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT