Flash News

മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്

മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്
X
red alert

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വ്യാജമദ്യ ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്  (അതീവ ജാഗ്രത) പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ബാര്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ മദ്യ ദുരന്തമുണ്ടാക്കാന്‍ അബ്കാരികള്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്ന്  അതീവ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ എക്‌സൈസ് കമ്മിഷണറോട് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ അട്ടിമറി സാധ്യത  ചൂണ്ടികാട്ടി ഇന്റലിജന്‍സ് ഡിജിപി എ.ഹേമചന്ദ്രനാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജമദ്യവേട്ടയ്ക്കായി പരിശോധനകള്‍ കര്‍ശനമാക്കാനും അതിര്‍ത്തിക്കപ്പുറത്തു നിന്ന് വ്യാജമദ്യവും സ്പിരിറ്റും ഒഴുകുന്നത് തടയുവാന്‍ ജാഗ്രത പാലിക്കുവാനും സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന്്് അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഉടന്‍ ജോലിക്ക് ഹാജരാകാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it