മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ?
BY ajay G.A.G18 Dec 2015 8:32 AM GMT
ajay G.A.G18 Dec 2015 8:32 AM GMT
വത്തിക്കാന്‍: മദര്‍ തെരേസയെ അടുത്ത സെപ്തംബറില്‍ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയര് റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമോ നിഷേധക്കുറിപ്പോ പുറത്തിറക്കിയിട്ടില്ല. മദറിന്റെ രണ്ടാമത്തെ അല്ഭുതപ്രവൃത്തിയായി കണക്കാക്കപ്പെടുന്ന സംഭവത്തിന് മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചതായും സെപ്തംബര്‍ നാലിന് വിശുദ്ധപദപ്രഖ്യാപനം നടക്കുമെന്നുമാണ് പത്രം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലിയന്‍ യുവാവിന് രോഗശാന്തി നല്‍കിയെന്നതാണ് ഈ അല്‍ഭുതപ്രവൃത്തി. സമാനമായ മറ്റൊരു അല്ഭുതപ്രവൃത്തിയിലൂടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍ ഒരു ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമാക്കിയത്് അംഗീകരിച്ചാണ് 2003 ല്‍ വത്തിക്കാന്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT