മത്തിവില റെക്കോഡ് കടന്നു: കിലോയ്ക്ക് 260

പൊന്നാനി: മത്തിവില റെക്കോഡിലേക്ക്  കുതിക്കുന്നു. കിലോയ്ക്ക് 260 രൂപയാണ് വില. നാടന്‍ മത്തി കിലോയ്ക്ക് 200-240 രൂപയാണെങ്കില്‍ ഒമാനില്‍ നിന്നുവരുന്ന മത്തിക്കാണ് 260 കടന്നത്. ഇത്രയും വലിയ തുകയ്ക്ക് കച്ചവടക്കാര്‍ പോലും മത്തി എടുക്കാതായതോടെ മലയാളിയുടെ തീന്‍മേശയില്‍ മത്തി അന്യമാവുന്നു. ട്രോളിങ് നിരോധനം വന്നതും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യം പിടിക്കാന്‍ കഴിയാതെ വന്നതുമാണു മത്തിയുടെ വില ഉയരാന്‍ കാരണം. മറ്റു മല്‍സ്യങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ്.
ചെമ്മീന്‍ കിലോയ്ക്ക് 400 രൂപയാണെങ്കില്‍ മാലാനും 400 തന്നെയാണ്. മറ്റു മീനുകള്‍ക്കും വലിയ വില കൊടുക്കണം. മല്‍സ്യവില ഇനിയും ഉയരുമെന്നു കച്ചവടക്കാര്‍ പറയുന്നു. കേരള തീരത്ത് കുറച്ചു വര്‍ഷങ്ങളായി മത്തി കിട്ടാത്ത സ്ഥിതിയാണ്. ഒരാഴ്ചയായി മത്തി വില 150 മുതല്‍ 170 വരെയായിരുന്നു.
Next Story

RELATED STORIES

Share it