Pravasi

മതേതര ശക്തികളുടെ കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: ഉമ്മന്‍ ചാണ്ടി



ദോഹ: ദേശീയ രാഷ്ട്രീയത്തില്‍ മതേതര ശക്തികളുടെ കൂട്ടായ്മയ്ക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നു  മുന്‍ മുഖ്യ മന്ത്രിയും  കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. രണ്ടു ദിവസത്തെ ദോഹ സന്ദര്‍ശനത്തിന്റെ  സമാപനമായി  എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍കാസ് ഒരുക്കിയ കുടുംബ  സംഗമത്തില്‍  മുഖ്യ  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ  ജനാധിപത്യവും മതേതരത്വവും  നിലനിര്‍ത്താന്‍ മറ്റു അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചു മതേതര ശക്തികളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്നും അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദോഹ  സന്ദര്‍ശന വേളയില്‍ ഖത്തര്‍  പ്രധാനമന്ത്രിയെ  കാണാന്‍ സാധിച്ചത് വലിയകാര്യമാണെന്നും അദ്ദേഹം ഇന്ത്യക്കാരെ  കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇവിടത്തെ ഇന്ത്യക്കാര്‍ക്ക് ലഭിച്ച ഒരംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി  പ്രസിഡന്റ് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ  പി ടി അജയ്‌മോഹന്‍, മറിയാമ്മ ചെറിയാന്‍, മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ്  കെ സി അബു, സിദ്ദീഖ് പുറായില്‍, കെഎംസിസി പ്രസിഡന്റ് എസ് എ എം ബഷീര്‍, നാരായണന്‍ കരിയാട്,  ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മുഹമ്മദ് അലി പൊന്നാനി, ഷാജി തെന്‍ മഠം സംസാരിച്ചു. ഇന്‍കാസിന്റെ  ഉപഹാരം ജെ കെ മേനോന്‍  ഉമ്മന്‍ചാണ്ടിക്ക് നല്‍കി.കെ സി വര്‍ഗീസ്, രാജന്‍ തളിപ്പറമ്പ്,  ബാലഗോപാലന്‍, മുസ്തഫ കൊയിലാണ്ടി, സെയ്ദ് മുഹമ്മദ് അഷ്‌റഫ് വടകര എന്നിവരെ  ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it