thiruvananthapuram local

മതേതര ഇന്ത്യക്കുള്ള അവസാന മുന്നറിയിപ്പെന്ന്

തിരുവനന്തപുരം: രാജസ്ഥാനിലെ മൃഗീയമായ കൊലപാതകം രാജ്യത്തെ മതേതര സമൂഹത്തിനുള്ള അവസാന മുന്നറിയിപ്പാണെന്ന് വി ശിവന്‍കുട്ടി . നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പിടിഎ റഹീം എംഎല്‍എ വര്‍ഗ്ഗീയ തീവ്രവാദത്തിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂട ഒത്താശയോടെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ പരിഷ്‌കൃത ലോകം ലജ്ജയോടെയാണ് കാണുന്നത്. രാജ്യത്ത് ആകമാനം ഇത്തരം സംഭവങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ആര്‍എസ്എസ് ആണെന്നതിന്റെ തെളിവാണ് രാജസ്ഥാന്‍ സംഭവത്തിലെ കൊലപാതകിക്ക് നിയമസഹായം നല്‍കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ നീക്കം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it